social

തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര - പാവംകുളങ്ങര റോഡ് നിർമാണം ജനങ്ങൾക്ക് ഊരാകുടുക്കാകുന്നു. നീണ്ട കാത്തിരിപ്പിന് ശേഷം റീബിൽഡ് കേരള പദ്ധതിയിൽ പെടുത്തിയാണ് 1.32 കോടി രൂപ മുടക്കി ടാറിംഗ് ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള റോഡിൽ നിന്നും 20സെന്റിമീറ്റർ ഉയർത്തിയും മൂന്നേമുക്കാൽ (3.75)മീറ്റർ വീതിയിലും ആണ് പുനർനിർമാണം നടക്കുന്നത്. ഇതുമൂലം റോഡിന്റെ ഇരുവശങ്ങളിലും ഏകദേശം അര മീറ്റർ വീതിയിൽ താഴ്ച രൂപപ്പെട്ടിരിക്കുകയാണ്. കൂടാതെ റോഡ് ക്രമാതീതമായി ഉയർത്തുന്നതുമൂലം കാലവർഷത്തിൽ റോഡിന്റെ ഇരു വശങ്ങളിലും വെള്ളക്കെട്ടിനുള്ള സാദ്ധ്യതയുമുണ്ട്. കാനകളുടെ സൈഡ് ഉയർത്തി, കാനയ്ക്കും റോഡിനും ഇടയിൽ പുതിയ ടാറിംഗ് മൂലമുണ്ടാകുന്ന താഴ്ച കോൺക്രീറ്റ് ചെയ്ത് ഉയർത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ(ട്രുറ) ആവശ്യപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടമുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് ട്രുറ ചെയർമാൻ വി.പി പ്രസാദും കൺവീനർ വി.സി ജയേന്ദ്രനും പറഞ്ഞു.