കളമശേരി: കളമശേരി സർവ്വീസ് സഹകരണ ബാങ്കിലെ ഡിവിഡന്റുകൾ പല പേരിലായി എഴുതി എടുക്കുകയും അഴിമതിക്കു കൂട്ടുനിൽക്കുകയും ചെയ്ത ഡയറക്ടർമാർക്കെതിരെ നടപടി എടുക്കാൻ ബാങ്ക് പ്രസിഡന്റ് തയ്യാറാകണമെന്നും ഇവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും സി.പി.ഐ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
അഴിമതിക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രജിസ്ട്രാർക്കും വിജിലൻസിനും പരാതി നൽകുമെന്നും സി.പി.ഐ വെസ്റ്റ് ലോക്കൽ സെക്രട്ടറി എസ്. രമേശൻ അറിയിച്ചു.