social

തൃപ്പൂണിത്തുറ: കൊവിഡ് മൂന്നാംതരംഗത്തെ തുടർന്ന് ഞങ്ങളുണ്ട് ഡി.വൈ.എഫ്.ഐ എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തനമാരംഭിക്കുന്ന സമൂഹ അടുക്കളയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും സമൂഹ അടുക്കളയുടെ പ്രവർത്തനം തിങ്കളാഴ്ച്ചയോടെ ആരംഭിക്കുമെന്ന് എസ്.സതീഷ് പറഞ്ഞു. ബ്ലോക്ക്‌ പ്രസിഡന്റ് വൈശാഖ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.എ.എ അൻഷാദ്, ജില്ലാ പ്രസിഡന്റ് ഡോ.പ്രിൻസി കുര്യാക്കോസ്, ബ്ലോക്ക് സെക്രട്ടറി കെ.വി കിരൺരാജ്, ജില്ലാ കമ്മിറ്റി അംഗം കെ.ടി അഖിൽദാസ്, ഷിജോ എബ്രഹാം എന്നിവർ സംസാരിച്ചു. കൊവിഡിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വരുംദിവസങ്ങളിൽ വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകും.