beena

ആലുവ: ആശുപത്രിയിൽനിന്ന് മരുന്നുവാങ്ങി മടങ്ങിയ വീട്ടമ്മ ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു. എടത്തല മുതിരക്കാട്ടുമുകൾ വീട്ടിൽ വേണുഗോപാലിന്റെ ഭാര്യ ബീനയാണ് (52) മരിച്ചത്. ഇന്നലെ രാവിലെ കുഞ്ചാട്ടുകര - മുതിരക്കാട്ടുമുകൾ റോഡിൽ ട്രാൻസ്ഫോർമറിന് സമീപമായിരുന്നു അപകടം. ഉടനെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ അനൂപ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. മരുന്നുവാങ്ങി ബസിൽ കുഞ്ചാട്ടുകരയിൽ വന്നിറങ്ങിയ ബീന ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകുകയായിരുന്നു. കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിച്ചു. മക്കൾ: രേഷ്മ, ദേവിക. മരുമകൻ: രാജീഷ്.