തൃപ്പൂണിത്തുറ: നഗരസഭ 49-ാം ഡിവിഷൻ, എരൂർ ലേബർ ജംഗ്ഷൻ ഫാമിലി ഹെൽത്ത് സെന്ററിന്റെ എതിർവശത്തെ അമ്പാട്ട് ലൈനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് പത്തുലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.ബാബു എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ പണികൾ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.