മൂവാറ്റുപുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും മത ന്യൂനപക്ഷ വിഭാഗങ്ങൾക്കും വേണ്ടി നടപ്പിലാക്കുന്ന വ്യവസായ വികസന വായ്പ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള കെ.എസ്.ബി.സി.ഡി.സി ഉപജില്ല ഓഫീസിൽ നിന്ന് ലഭിക്കും. വിവരങ്ങൾക്ക്: 0485 2964005.