കോലഞ്ചേരി: കോലഞ്ചേരി മൃഗാശുപത്രി കേന്ദ്രമായി സീനിയർ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ രാത്രികാല അടിയന്തര വെറ്ററിനറി സേവനം ആരംഭിച്ചു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ അദ്ധ്യക്ഷനായി. വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെയാണ് സേവനം. വിവരങ്ങൾക്ക്: 7012874126 (ഡോ. ആഷിക് ഹമീദ്).