കാലടി : തിരുവൈരാണിക്കുളം കാർഷിക സമിതി, സർവീസ് സഹകരണ ബാങ്ക്, യുവജന സമാജം ഗ്രാമീണ വായനശാല എന്നിവയുടെ സംയുക്തമായി അടുക്കളത്തോട്ട മത്സര സംഘടിപ്പിക്കും. ഫെബ്രുവരി 15ന് ആരംഭിച്ച് ഏപ്രിൽ 15ന് അവസാനിക്കുന്ന വിധത്തിലാണ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് വിജയികൾക്ക് 5000, 3000, 2000 രൂപ സമ്മാനം നൽകും. ഫെബ്രുവരി അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9946623555.