കോലഞ്ചേരി: നെല്ലാട് വീട്ടൂർ സർവീസ് സഹകരണ സംഘം മത്സ്യഫെഡുമായി സഹകരിച്ച് ഫിഷ് മാർട്ട് തുറന്നു. സംഘത്തിന്റെ നെല്ലാടുള്ള ഹെഡ് ഓഫീസ് കെട്ടിട‌ത്തിലാണ് സ്റ്റാൾ. സംഘം പ്രസിഡന്റ് ടി.എസ്. ജോസഫ് ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗങ്ങളായ കെ.ജി. ജലജ, ഒ.എസ്. വേലായുധൻ, നിഷ സുരേഷ്, വി.കെ. ജീമോൻ, കെ.പി. ശിവദാസ്, സൗബി അശോകൻ, സെക്രട്ടറി ബി. ജയൻ തുടങ്ങിയവർ സംസാരിച്ചു.