ആലുവ: എറണാകുളം റൂറൽ ജില്ലയിൽ മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ, വ്യാജമദ്യം എന്നിവയുടെ വില്പനയും വിതരണവും ഉപയോഗവും തടയുന്നതിനായി രണ്ടുദിവസമായി നടക്കുന്ന സ്‌പെഷ്യൽഡ്രൈവിൽ 51 കേസുകൾ രജിസ്റ്റർചെയ്തു. 59 പേരെ അറസ്റ്റുചെയ്തു. ഹെറോയിൻ, ഹാഷിഷ്, കഞ്ചാവ്, ഹാൻസ് എന്നിവ ഇവരിൽ നിന്ന് പിടികൂടി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ 34 പൊലീസ് സ്റ്റേഷൻ പരിധിയിലും റെയ്ഡ് നടന്നു.