കളമശേരി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏലൂർ നഗരസഭയിലോ സമീപ പ്രദേശത്തോ ബെഡുകൾ ഒഴിവില്ലാത്ത സാഹചര്യത്തിൽ ഓക്സിജൻ ബെഡോടു കൂടിയ എഫ്.എൽ.ടി.സിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് അടിയന്തര കൗൺസിൽ വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ കൗൺസിലർമാരായ എസ്.ഷാജി, കെ.ആർ.കൃഷ്ണപ്രസാദ്, പി.ബി.ഗോബി നാഥ്, കെ.എൻ.അനിൽകുമാർ, ചന്ദ്രികരാജൻ, സാജു തോമസ് എന്നിവർ ഒപ്പിട്ട് നഗരസഭാ ചെയർമാന് കത്തുനൽകി.