ആലുവ: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആലുവ തിരുനാരായണ സത്സംഗത്തിന്റെ മൂന്നാമത് വാർഷികാഘോഷം മാറ്റിവച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ആലുവ ആദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു എന്നിവർ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് ആലുവ ചീരക്കട ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സത്സംഗം ചെർമാൻ ടി.ആർ. ബാബു, കൺവീനർ കെ.വി. രാജൻ എന്നിവർ അറിയിച്ചു.