കാലടി: നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളും റെയിൽവേ ചൈൽഡ് ലൈനും സംയുക്തമായി വെബ് ഓപ്പൺ ഹൗസ് നടത്തി. വിദ്യാർത്ഥികൾ നേരിടുന്ന വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങൾ അധികാരികൾക്ക് മുമ്പിൽ ചൂണ്ടിക്കാണിക്കുന്ന പരിപാടിയാണിത്.
സി.ഡബ്ല്യു.സി ചെയർപേഴ്സൺ അഡ്വ. ബിറ്റി കെ. ജോസഫ്, മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, ഹെഡ്മാസ്റ്റർ വി.സി. സന്തോഷ് കുമാർ, ക്രിസ്പിൻ സാം, താഹരുദീൻ, റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ജില്ലാ കോർഡിനേറ്റർ ഷാനോ ജോസ്, അമൃത ശിവൻ, സഞ്ജന റോയ് എന്നിവർ സംസാരിച്ചു.