കിഴക്കമ്പലം: വെങ്ങോല പഞ്ചായത്തിലെ പെരുമാനി എസ്.സി കോളനിയിൽ ജില്ലാ പഞ്ചായത്ത് 10 ലക്ഷം വിനിയോഗിച്ചു നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.എം. നാസർ നിർവഹിച്ചു. പഞ്ചായത്തംഗം അനു പത്രോസ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം അശ്വതി രതീഷ്, ബേസിൽ, സന്തോഷ് വർഗീസ്, ജെബി പെരുമാനി തുടങ്ങിയവർ സംസാരിച്ചു.