കൂത്താട്ടുകുളം: പുതിയ പാറമട അനുവദിക്കുന്നതിനെതിരെ ബഹുജന പ്രക്ഷോഭം നടക്കുന്ന തിരുമാറാടി പഞ്ചായത്തിലെ മണ്ഡലം മല സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി സന്ദർശിച്ചു. പുതിയ പാറമട അനുവദിച്ചാൽ ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാത പ്രശ്നങ്ങളും ജനകീയ പ്രതിഷേധവും കേന്ദ്ര-സംസ്ഥാന സർക്കാകളുടെയും ബന്ധപെട്ട വകുപ്പ് മേധാവികളുടെയും ശ്രദ്ധയിൽ പെടുത്തുമെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, മണ്ഡലം മലസംരക്ഷണ സമിതി ചെയർമാൻ അജി എബ്രഹാം, സെക്രട്ടറി ജോൺസൺ ജോർജ് എന്നിവർ ബിനോയ് വിശ്വം എം.പിയോടൊപ്പം ഉണ്ടായിരുന്നു.