കൂത്താട്ടുകുളം: കേരള സർക്കാർ നിർദ്ദേശ പ്രകാരം 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർ ഫെബ്രുവരി 1 മുതൽ 20 വരെയുള്ള തീയതികളിൽ അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് കൂത്താട്ടുകുളം നഗരസഭാ അധികൃതർ അറിയിച്ചു. കിടപ്പ് രോഗികൾക്ക് വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നതിന് സൗകര്യമൊരുക്കും. മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ഫെബ്രുവരി 28 ന് മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.