
കൊച്ചി: റബ്ബർ, തേയില, കാപ്പി, ഏലം മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ഭാവിയെ നിർണ്ണയിക്കുന്ന നാല് കരട് ബില്ലുകൾ കേന്ദ്ര വാണിജ്യ മന്ത്രാലയം തിടുക്കത്തിൽ കൊണ്ടുവരുന്നത് വൻകിട കോർപ്പറേറ്റുകളെ സഹായിക്കുന്നതിനും ഇറക്കുമതി പ്രോത്സാഹിപ്പിക്കാനുമാണെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് സ്പൈസസ് ബോർഡിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജെസൽ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പ്രസിഡന്റ് ജോ സി.പി. തോമസ്, ഭാരവാഹികളായ രാജേഷ് ഐപ്പ്, ടോം ഇമ്മട്ടി തുടങ്ങിയവർ സംസാരിച്ചു.