ആലുവ: രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയുടെ സമാധിദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കി 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻ'. മുപ്പത്തടം ദ്വാരക ഹോട്ടലിന്റെ മുമ്പിലാണ് സാഹിത്യകാരൻ ശ്രീമാൻ നാരായണന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനക്ക് സൗകര്യമൊരുക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പരിപാടി. അഖണ്ഡ വൈഷ്ണവ ജനതോ കീർത്തനത്തിന്റെ ആലാപന നിറവിൽ പുഷ്പ്പാർച്ചന, ലഘു പ്രഭാഷണങ്ങൾ, ആരതി എന്നിവ നടക്കും.