കോട്ടപ്പടി: കോട്ടപ്പടി ഗ്രാമപഞ്ചായത്തിനെ മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. മലമ്പനി നിവാരണ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ തദ്ദേശിയമായി മലമ്പനി റിപ്പോർട്ട് ചെയ്യാത്തതിനാലാണ് പ്രഖ്യാപനം. അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ സ്ക്രീനിംഗ് ക്യാമ്പ്, ഫീവർ സർവെ, മലമ്പനി രക്തപരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടരും.

മലമ്പനി വിമുക്ത പ്രഖ്യാപനംപ്രസിഡന്റ് മിനി ഗോപി നിർവഹിച്ചു. മെറ്റിൻ മാത്യു,സാറാമ്മ, ജിജി സജീവ്, റംല മുഹമ്മദ്‌, ബിജി.പി.ഐസക്ക്, സന്തോഷ് അയ്യപ്പൻ, മെഡിക്കൽ ഓഫീസർ ഡോ. ജെറാർഡ് ഗോർക്കിംഗ് മാത്യു,ഹെൽത്ത് ഇൻസ്‌പെക്ടർ തമ്പി സുരേഷ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ പ്രവർത്തകർ, ആശപ്രവർത്തകർ എന്നിവർ പങ്കെടുത്തു.