
മരട്: ഓൺലൈനിലൂടെ സൗജന്യമായി ആർട്ട് ഓഫ് ലിവിംഗ് ആരോഗ്യ ആനന്ദ ശില്പശാല സംസ്ഥാന വ്യാപകമായി നടത്തുന്നതിന് കേരള അപെക്സ് ബോഡി തീരുമാനിച്ചു. ജനുവരി 30 മുതൽ മൂന്നാഴ്ച കാലത്തേക്ക് നടത്തുന്ന ഈ സൗജന്യ ഓൺലൈൻ വർക്‌ഷോപ്പിന് പരിചയ സമ്പന്നരായ അദ്ധ്യാപകർ നേതൃത്വം നൽകും. ഒരുമണിക്കൂർ ദൈർഘ്യമുള്ള ഈ പരിശീലന പരിപാടി എല്ലാവർക്കും പങ്കെടുക്കുന്നതിനായി സൗകര്യപ്രദമായ വിവിധ ബാച്ചുകളിലായി നടത്തുന്നു. എറണാകുളം ജില്ലയിൽ ജനുവരി 30ന് 51 വർക്‌ഷോപ്പുകൾ സംഘടിപ്പിക്കും. താത്പര്യമുള്ളവർ 7559091339 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആർട്ട് ഓഫ് ലിവിംഗ് ജില്ലാ പ്രസിഡന്റ് പി.ജി. ജോണി അറിയിച്ചു.