കൊച്ചി: എം.ജി റോഡ് മെട്രോ സ്‌റ്റേഷനിൽ ഗെയിമിംഗ് സ്‌റ്റേഷൻ ആരംഭിച്ചു. ബാലതാരം വൃദ്ധി വിശാൽ ഉദ്ഘാടനം ചെയ്തു. കാർഗെയിം, ജോക്കർ ഗെയിം, ടോയ് പിക്കിംഗ് ഗെയിം എന്നിവയാണ് ഗെയിമിംഗ് സ്റ്റേഷനിലുള്ളത്.
സ്റ്റേഷനിലെ കസ്റ്റമർകെയറിൽ പണം അടച്ച് ഗെയിമുകൾ കളിക്കാം. 50 രൂപയാണ് ടോയ് പിക്കിംഗ് ഗെയിം ചാർജ്. രണ്ട് കോയിൻ ലഭിക്കും. ഇതുപയോഗിച്ച് കളിച്ച് ഇഷ്ടമുള്ള ടോയ് സ്വന്തമാക്കാം. ജോക്കർഗെയിമിന് രണ്ട് ബോളുകൾക്ക് 10 രൂപയാണ് നിരക്ക്. 10 പോയിന്റ് നേടിയാൽ സമ്മാനം ലഭിക്കും. കാർ റേസിന് 50 രൂപയാണ് നിരക്ക്. അഞ്ച് ലാപ് വരെ ഇതുപയോഗിച്ച് കളിക്കാം. ചടങ്ങിൽ കെ.എം.ആർ.എൽ ജനറൽ മാനേജർ സി. നിരീഷ്, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ സുമി നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.