df

കൊച്ചി: ജില്ലയിൽ ഇന്നലെ 41 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 11,103 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 8136 പേർക്കും സമ്പർക്കം വഴിയാണ് രോഗം വ്യാപിച്ചത്. 2926പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല.

 ഇന്നലെ രോഗമുക്തിനേടിയവർ: 8571

 വീടുകളിൽ പുതുതായി നിരീക്ഷണത്തിൽ : 9884

 വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം: 68249

 കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ: 60874

 വാക്സിനേഷൻ
ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 2,059 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ജില്ലയിൽ ഇതുവരെ 58,16,501 പേർക്ക് വാക്‌സിൻ നൽകി. 31,90,352 ആദ്യ ഡോസ് വാക്‌സിനും 25,66,270 രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയിട്ടുള്ളത്. 96,348 കുട്ടികൾ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.