കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ഗാന്ധി സ്മൃതി അനുസ്മരണം ഇന്ന് രാവിലെ 9ന് എളമക്കര കീർത്തിനഗർ ജംഗ്ഷനിൽ നടക്കും. നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ ഭദ്രദീപം തെളിക്കും. മഹിളാസേന ജില്ലാ പ്രസിഡന്റ് അഡ്വ. വി.ആർ. രമിത പ്രഭാഷണം നടത്തും. ഏരിയാ പ്രസിഡന്റ് വി.എസ്. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.