
വൈപ്പിൻ: കെ.എം. മാണിയുടെ ജന്മദിനം ഞാറക്കൽ ചെറുപുഷ്പം അഗതിമന്ദിരത്തിലെ അന്തേവാസികളുടെ കൂടെ കേരള കോൺഗ്രസ് (എം) നേതാക്കൾ ആഘോഷിച്ചു. യൂത്ത് ഫ്രണ്ട് എം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസും സിസ്റ്റർ റോസ് വർഗീസും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. തുടർന്ന് അന്തേവാസികളുടെ കൂടെ പ്രഭാത ഭക്ഷണം കഴിച്ചു. യൂത്ത് ഫ്രണ്ട് എം ജില്ലാ സെക്രട്ടറി ഡെൻസൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പ്രസിഡന്റ് ജോസി പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. വിൻസെന്റ് താനിപ്പള്ളി, ജോസഫ് കപ്പിത്താൻപറമ്പിൽ, പി.ആർ. അനിൽ, ജോയ് സി. തോമസ്, ടോമി താനിപ്പള്ളി, ജോബി ഡാനിയേൽ, ബിജു ജോസഫ്, രമേശൻ ഓച്ചന്തുരുത്ത് എന്നിവർ സംസാരിച്ചു.