balachandra-kumar

കൊച്ചി: നടൻ ദിലീപ് അടക്കമുള്ള പ്രതികൾ മാറ്റിയ ഫോണുകൾ ശാസ്ത്രീയ പരിശോധന നടത്തിയാൽ വേങ്ങരയിലെ നേതാവിനെ കാണാൻ പോയതടക്കം സുപ്രധാന വിവരങ്ങൾ പുറത്തുവരുമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. നാല് ഫോണുകളും നിരവധി സിമ്മുകളും ദിലീപിന്റെ കൈവശമുണ്ട്. ദിലീപ് തനിക്കയച്ച കൂടുതൽ സന്ദേശങ്ങൾ വൈകാതെ പുറത്തുവിടും. പല കാര്യങ്ങളും ഒളിപ്പിക്കാൻ വേണ്ടിയാണ് ഫോണുകൾ സ്വകാര്യ ഫോറൻസിക് വിദഗ്ദ്ധർക്ക് കൈമാറിയത്. ഹൈക്കോടതിയിൽ സമർപ്പിക്കുന്ന ഫോണിൽ തനിക്ക് അയച്ച സന്ദേശങ്ങൾ ഇല്ലെങ്കിൽ ദിലീപും അനൂപും സുരാജുമടക്കം അയച്ച സന്ദേശങ്ങൾ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.