ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിവിധ തസ്തികകളിൽ താത്കാലിക നിയമനം. കൊവിഡ് ബ്രിഗേഡിൽ മുൻകാലങ്ങളിൽ ജോലി ചെയ്തിട്ടുള്ളവരെയാണ് പരിഗണിക്കുന്നത്.
ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും dhaluvacovidhr@gmail.com എന്ന മെയിലിലേക്ക് നാളെ രാവിലെ 10ന് മുമ്പ് അയക്കണം. ഒഴിവുള്ള തസ്തികകൾ താഴെ പറയുന്നവയാണ്. മെഡിക്കൽ ഓഫീസർ 2, സ്റ്റാഫ്‌ നഴ്‌സ് 8, ക്ലീനിംഗ് സ്റ്റാഫ് 4, ഡാറ്റ എൻട്രി ഓപ്പറേറ്റർ 2. അപേക്ഷിക്കുന്ന തസ്തിക മെയിലിൽ കാണിച്ചിരിക്കണം.