11
അയ്യനാട് ബാങ്ക് സെക്രട്ടറി എ.എൻ രാജമ്മക്ക് അഡ്വ.ജയചന്ദ്രൻ ഉപഹാരം കൈമാറുന്നു

തൃക്കാക്കര: 31വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അയ്യനാട് ബാങ്ക് സെക്രട്ടറി എ.എൻ രാജമ്മയ്ക്ക് അയ്യനാട് ബാങ്കിന്റെ ആദരം. ഇന്നലെ ബാങ്ക് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.ജയചന്ദ്രൻ ഉപകാരം നൽകി ആദരിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.എ.സുഗതൻ, സബിത കരീം, ലിസി മത്തായി, അബ്ദുൽ റഹ്മാൻ.മജീബ്, ബെന്നി, ജയേഷ്, വിശ്വംഭരൻ, അസി.സെക്രട്ടറി ജലജ, ശ്രീജ തുടങ്ങിയവർ പങ്കെടുത്തു