crime
തൃപ്പൂണിത്തുറ - നഗ്നത പ്രദർശനം നടത്തിയ യുവാവ്

തൃപ്പൂണിത്തുറ: നഗ്നത പ്രദർശിപ്പിച്ചത് ചോദ്യംചെയ്തതിന് അയൽവാസിയേയും മകനേയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. എരുവേലിയിൽ വാടകയ്ക്ക് താമസിക്കുന്ന സനൂപിനെയാണ് (35) ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ പി.സി. ജയപ്രസാദ്, എസ്.സി.പി.ഒമാരായ യോഹന്നാൻ, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.