nikesh-kumar

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ ടി.വി ചാനലിൽ ചർച്ചചെയ്ത സംഭവത്തിൽ റിപ്പോ‌ർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ എം.വി. നികേഷ് കുമാറിനെതിരെ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. 2021 ഡിസംബർ 27ന് സംവാദ പരിപാടി സോഷ്യൽ മീഡിയയിലൂടെ സംപ്രേഷണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു, വിചാരണയിലുള്ള കേസിന്റെ ഉള്ളടക്കം പുറത്തുവിട്ടു എന്നിങ്ങനെയാണ് എഫ്.ഐ.ആറിലെ ആരോപണങ്ങൾ.