ഫോർട്ടുകൊച്ചി: ബോട്ടിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ജനുവരി 24ന് കൊച്ചിയിൽനിന്ന് 13 നോട്ടിക്കൽമൈൽ അകലെ പുറംകടലിൽ മീൻ പിടിക്കവേ റോപ്പ് പൊട്ടി തലയിൽ വീണ് പരിക്കേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബംഗാൾ സ്വദേശി ബ്രജ്നാഥ് ദാസാണ് (53) മരിച്ചത്. ഗണപതി എന്ന ബോട്ടിൽവെച്ചായിരുന്നു അപകടം. മൃതദേഹം സ്വദേശത്തക്ക് കൊണ്ടുപോയി.