രാഷ്ട്രീയ ജനതാദൾ എറണാകുളം ജില്ലാ കമ്മിറ്റി മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിച്ചു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ ഗാന്ധി ചിത്രത്തിന് മുന്നിൽ തിരി കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. ജോർജ് ജോസഫ് സന്ദേശം വായിച്ചു. സെക്രട്ടറി സലിം സ്വാഗതവും മഹിളദൾ സെക്രട്ടറി സൂരാജമ്മ നന്ദിയും പറഞ്ഞു.