കാലടി: അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യകേന്ദ്രം, ജില്ലാ മാനസികാരോഗ്യപദ്ധതിയും ചേർന്നു അയ്യമ്പുഴയിൽ സമ്പൂർണ മാനസിക ആരോഗ്യ പരിപാടി ആരംഭിച്ചു. മാനസിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശുപത്രിയിൽ നിന്ന് മരുന്നും ഡോക്ടറുടെ പരിചരണവും കൗൺസിലിംഗും നൽകും. അയ്യമ്പുഴ പഞ്ചയത്ത് പ്രസിഡന്റ്‌ പി.യൂ. ജോമോൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടിജോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനിൽകുമാർ ,വിജയശ്രീ, ജയ ഫ്രാൻസിസ്,റെജി വർഗീസ്, മേരി ജോണി, മെഡിക്കൽ ഓഫീസർ മാത്യൂസ് നുമ്പേലി, ഡോ.അനിത, ഡോ.സൗമ്യ, ഡോ.ഐശ്വര്യ ,ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ് സിന്ധു.ആർ എന്നിവർ പ്രസംഗിച്ചു.