കൊച്ചി : സോഷ്യൽ ജസ്റ്റിസ് എൻവായോൺമെന്റ് ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിന അനുസ്മരണയോഗം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ഘാതകരെ വാഴ്ത്തപ്പെട്ടവരായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ സമൂഹം ജാഗരൂഗരാകണമെന്ന് സംഘടനയുടെ നാഷണൽ ചെയർമാൻ ഷിനു വള്ളിൽ പറഞ്ഞു. ഓൺലൈനിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ വി.ടി. വിനീത് രക്തസാക്ഷിത്വദിന സന്ദേശം വായിച്ചു. നേതാക്കളായ സോനാ മാധവ്, രതീഷ് മേനോൻ, കെ.റാഫി, രാജേഷ് കുളങ്ങരതറ, പി.എസ്. പ്രാജോഷ് എന്നിവർ സംസാരിച്ചു.