കുറുപ്പംപടി: ലോക്ക് ഡൗൺ പ്രഖ്യാപിച്ച രണ്ടാമത്തെ ഞായറാഴ്ച്ചയും രാജീവ് യൂത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷണ വണ്ടി ഒരുക്കി. തെരുവിൽ കഴിയുന്നവർക്കും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കാെവിഡ് രോഗികൾക്കും ദീർഘ ദൂര യാത്രക്കാർക്കും ഭക്ഷണ വിതരണം നടത്തി. രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗ്സ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ ദേശിയ കോ ഓർഡിനേറ്റർ അഡ്വ. ടി.ജി.സുനിൽ, ജില്ല സെക്രട്ടറി സഫീർ മുഹമ്മദ്, കോൺഗ്രസ് നേതാക്കളായ പോൾ ചിതലൻ, വിജീഷ് വിദ്യാധരൻ, എ.കെ. റെജി, രാജീവ് യൂത്ത് ഫൗണ്ടേഷൻ നിയോജകമണ്ഡലം ഭാരവാഹികളായ അഖിൽ വർഗീസ്,അഫ്സൽ ഇ.എ, ഷെയ്ഖ് മുഹമ്മദ് അഫ്സൽ, ബിനു ചാക്കോ, അരുൺ ചാക്കപ്പൻ, ജോജോ പട്ടാൽ, വിമേഷ് വിജയൻ,ഡിജോ , കൃഷ്ണൻ, വിജു കീഴില്ലം,ടോം ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.