
അങ്കമാലി: കൊവിഡ് മൂന്നാം തരംഗത്തെ തുടർന്ന് സി.പി.എം നായത്തോട് സൗത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സമൂഹ അടുക്കള ആരംഭിച്ചു. നായത്തോട് മേഖലയിലെ കൊവിഡ് ബാധിതരായ വീടുകളിലെ ആവശ്യക്കാർക്കും എയർപോർട്ടിൽ ജോലി ചെയ്യുന്നവരും പ്രദേശത്ത് കൊവിഡ് ബാധിച്ച് ഒറ്റപെട്ട് പോയ അതിഥി തൊഴിലാളികൾക്കുമാണ് സമൂഹ അടുക്കള വഴി ഭക്ഷണം എത്തിക്കുന്നത്.
ഉദ്ഘാടനം സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി വി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ജി. ബേബി, കൗൺസിലർ രജിനി ശിവദാസൻ , ലോക്കൽ കമ്മിറ്റി അംഗം ജിജോ ഗർവാസീസ്, രാഹുൽ രാമചന്ദ്രൻ ,പി.വി. ഏല്യാസ്, പി.ആർ. രജീഷ് തുടങ്ങിയവർ സംസാരിച്ചു.