
കൊച്ചി: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഭക്തർക്ക് പൂജകൾ അർപ്പിക്കാൻ ഐ പ്രാർത്ഥന ആപ്പ് ആരംഭിച്ച് ക്ഷേത്രസമിതി. ബംഗളൂരുവിലും കൊച്ചിയിലുമായി പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ കമ്പനിയുടേതാണ് ആപ്പ്. ആപ്പിന്റെ ഡയമണ്ട് വേർഷനുമായാണ് ക്ഷേത്രത്തെ ബന്ധിപ്പിച്ചിരിക്കുന്നത്. മന്ത്രി വി.എൻ.വാസവൻ ആപ്പ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, ഐ പ്രാർത്ഥന ഭാരവാഹികളായ മണിക്കുട്ടൻ നമ്പൂതിരി, ജിഷ്ണു നാരായണൻ എന്നിവർ സംസാരിച്ചു.