മൂവാറ്റുപുഴ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ മൂവാറ്റുപുഴ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ചടങ്ങ് നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, രാജശ്രീ രാജു, കൗൺസിലർമാരായ കെ. ജി. അനിൽകുമാർ, അമൽ ബാബു, പി.വി. രാധാകൃഷ്ണൻ, നഗരസഭ സുപ്രണ്ട് മിനി അനിൽ തുടങ്ങിയവർ പങ്കെടുത്തു.