
ആലുവ: എടയപ്പുറം ഗവ.എൽ.പി സ്‌ക്കൂളിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് എ.കെ. ഷീല പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹിത ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജെ.ആർ. ബാദ്ഷ, സി.കെ. ജയൻ, സി.എസ്. അജിതൻ, രേഷ്മ ജിജേഷ്, കെ.എസ്. ഷീബ, കെ. ഷിൻജു എന്നിവർ സംസാരിച്ചു.