കളമശേരി: യുവകലാസാഹിതി ഏലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഗാന്ധി ജീവിക്കുന്ന രക്തസാക്ഷി , മതനിരപേക്ഷതയുടെ കാവലാളാവുക" എന്ന സന്ദേശമുയർത്തി സംസ്ഥാന വ്യാപക പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഏലൂരിൽ ഗാന്ധിസ്മൃതി മാനവമൈത്രി സംഗമം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. ജയിംസ്, സിജി ബാബു, വി .പി.വിത്സൻ, കെ.ആർ.രഗീഷ് എന്നിവർ സംസാരിച്ചു.