മൂവാറ്റുപുഴ: അപകട മേഖലയായി മാറിയ കച്ചേരിത്താഴം പാലത്തിനു സമീപത്തെ നടപ്പാത പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നവീകരിച്ചു. ഇവിടെ നടപ്പാത നിർമിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നങ്കിലും രണ്ട് പാലങ്ങൾ വന്നു ചേരുന്ന ഭാഗത്ത് ഇപ്പോഴാണ് നടപ്പാത നിർമിച്ചത്.

‌ചെരുപ്പുകൾ നന്നാക്കിയിരുന്നവരോട് മാറാൻ ആവശ്യപ്പെട്ട ശേഷമാണ് നടപാത നിർമ്മിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മാറാൻ ആവശ്യപ്പെട്ടതിനു പിന്നാലെ രാത്രിതന്നെ നടപ്പാത കോൺക്രീറ്റ് ചെയ്തു. ഇതോടെചെരുപ്പ് തുന്നുന്ന 6 തൊഴിലാളികൾ പഴയ പാലത്തിനരികിൽ താത്കാലികമായി മാറി. വർഷങ്ങളായി തൊഴിലാളികൾ ചെരുപ്പ് തുന്നി ജീവിതത്തിന് വഴി കണ്ടെത്തുന്ന തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിന് അവസരം ഉണ്ടാക്കണമെന്ന് സാമൂഹ്യ പ്രവർത്തകനായ നെൽസൻ പനക്കൽ നഗരസഭയോട് ആവശ്യപ്പെട്ടു