പിറവം: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് മുന്നിൽ മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമാറ്റത്തിന്റെ നേതൃത്വത്തിൽ ദീപം കൊളുത്തി. ഡി.സി.സി സെക്രട്ടറി പ്രദീപ് കുമാർ, മുൻ നഗരസഭ ചെയർമാൻ സാബു. കെ. ജേക്കബ്, മണ്ഡലം വൈസ് പ്രസിഡന്റ് വർഗീസ് നരേക്കാട്ട്, കർഷക കോൺഗ്രസ് പ്രസിഡന്റ് ടോണി ചെട്ടിയാംകുന്നേൽ, വർഗീസ് തുമ്പാപുറം, ബെന്നി കളപ്പുര എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.