നെടുമ്പാശേരി: ദേശീയപാതയിൽ പറമ്പയം പാലത്തിന് സമീപം ലോറിയിൽ ടാർ റോഡിലേക്ക് ഒഴുകിയത് യാത്രക്കാർക്ക് ദുരിതമായി. അമ്പലമുകളിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്നാണ് ടാർ ചോർന്നത്. ലോറി വഴിയോരത്ത് പാർക്ക് ചെയ്തപ്പോഴാണ് ചോർച്ചയുണ്ടായത്. റോഡിന്റെ ഇടതുവശം ടാർ ചെയ്യാത്ത താഴ്ന്ന ഭാഗത്താണ് ലോറി പാർക്ക് ചെയ്തിരുന്നത്. അതിനാൽ റോഡിലേക്ക് ടാർ ഒഴുകുന്നത് ഒഴിവായി. സംഭവമറിഞ്ഞ ആലുവ അഗ്നിരക്ഷ സേനയെത്തി വെള്ളം പമ്പ് ചെയ്തെങ്കിലും ടാർ പൂർണമായി നീങ്ങിയിട്ടില്ല.