1
എൻ. എച്ച് അൻവർ

തൃക്കാക്കര: പട്ടികജാതി വികസന വകുപ്പിന് കീഴിൽ എം.ആർ.എസ് സീനിയർ സൂപ്രണ്ടായി പ്രവർത്തിക്കുന്ന

എൻ.എച്ച്.അൻവർ വിരമിക്കുന്നു. ഹൈക്കോടതിയിൽ പട്ടികജാതി വികസന വകുപ്പിന്റെ ലയസൺ ഓഫീസർ കൂടിയാണ്. 21 വർഷമായി പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാരനായ അൻവറിനെ 2018 ലെ പ്രളയകാലത്തെ നിസ്വാർത്ഥ സേവനത്തിനു വകുപ്പുതല അഭിനന്ദനവും തേടിയെത്തി. ഔദ്യോഗിക ജീവിതത്തോടൊപ്പം സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന അൻവറിനെ ഈ മേഖലയിൽ നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. ചെമ്മനം ചാക്കോ സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്.. കാവ്യ കൈരളി കവിതാ രചന ജേതാവാണ്. പ്രൊഫ: എം. എൻ വിജയൻ സ്മാരക ലേഖന മത്സര വിജയി, ലൈബ്രറി കൗൺസിലിന്റെ വിവിധ മത്സരങ്ങളിലെ കവിത മത്സരങ്ങളിൽ നിരവധിയായ പുരസ്‌കാരങ്ങളും അൻവറിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഉണ്ട്. അന്താരാഷ്ട്ര പുസ്തക സമിതിയുടെ "കാവ്യയാനം"പുസ്തകോപഹാരം കരസ്ഥമാക്കിയിട്ടുണ്ട്.