ആലുവ: യു.എസ്.എ കേന്ദ്രമായ എൻ.കെ.ഡബ്യു പ്രോഗ്രാം കേരളത്തിലെ വിവിധ സർവകലാശാലകളിൽ 2021 അദ്ധ്യയന വർഷം എൻജിനീയറിംഗിന് ചേർന്ന യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ വർഷവും 50,000 രൂപയായിരിക്കും സ്‌കോളർഷിപ്പ്. NKWprogram.org വെബ്‌സൈറ്റിൽ നിർദ്ദേശിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്ന വിദ്യാർത്ഥികൾ ഫെബ്രുവരി 20ന് മുമ്പായി NKWprogram.org വഴി അപേക്ഷിക്കണം.