ആലുവ: യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി പാഥേയം പദ്ധതിയുടെ ഭാഗമായി ലോക്ക്ഡൗൺ ദിനത്തിൽ ദീർഘദൂര ഡ്രൈവർമാർക്കും വഴിയാത്രക്കാർക്കും തെരുവിൽ അലയുന്നവർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു
കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് വിതരണോദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ്, സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, ജില്ലാ സെക്രട്ടറിമാരായ അബ്ദുൾ റഷീദ്, എം.എ. ഹാരിസ്, മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തി എന്നിവർ നേതൃത്വം നൽകി. എല്ലാ ലോക്ക് ഡൗൺ ദിനങ്ങളിലും ഉച്ചഭക്ഷണം നൽകുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അറിയിച്ചു.