ആലുവ: ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. പ്രസിഡന്റ് തോപ്പിൽ അബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ, ഐ.എൻ.ടി.യു.സി ആലുവ ബ്ളോക്ക് പ്രസിഡന്റ് മുഹമ്മദ് സഗീർ, ഫാസിൽ ഉസൈൻ, ആനന്ദ് ജോർജ്, നസീർ ചൂർണിക്കര, പി.കെ. മൂസകുട്ടി, രാജു കുംമ്പ്ളാൻ, ഹസിം ഖാലിദ്, കെ.പി. സിയാദ്, ആർ. രഹൻരാജ്, ഗോപി എടത്തല എന്നിവർ സംസാരിച്ചു.