കിഴക്കമ്പലം: പട്ടിമ​റ്റം ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പട്ടിമ​റ്റം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ സി.പി. ജോയ്, എം.ടി. ​ജോയ്, കെ.വി. ആന്റണി, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ, കെ.എം. പരീത്പിള്ള, ബാബു സെയ്താലി, ഷൈജ അനിൽ, ഹനീഫ കുഴുപ്പിള്ളി, കെ.എം. പ്രദീപ് കുമാർ, ടി.എ. റംഷാദ് തുടങ്ങിയവർ സംസാരിച്ചു