മൂവാറ്റുപുഴ: ലൈബ്രറികൾ നടത്തുന്ന പ്രതിമാസ പരിപാടിക്ക് നൽകിവരുന്ന പ്രവർത്തന ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. 2021 ഫെബ്രുവരി 1മുതൽ 2022ജനുവരി 31 വരെ ലൈബ്രറികൾ നടത്തുന്ന തനതു പരിപാടികൾക്ക് ആയിരം രൂപ ക്രമത്തിൽ പരമാവധി 10 പരിപാടികൾക്ക് പതിനായിരം വരെയാണ് അനുവദിക്കുന്നത്.
2021 ഏപ്രിൽ മുതൽ ജൂൺ വരെ ലോക്ക് ഡൗൺ ആയതിനാൽ ഇൗകാലയളവി നടത്തിയ പരിപാടികൾക്കും ഓൺലൈനായി നടത്തിയ പരിപാടികൾക്കും ഗ്രാന്റ് അനുവദിക്കുന്നതല്ല. മിനിമം അഞ്ച് പരിപാടികളെങ്കിലും നടത്തിയ ലൈബ്രറികൾക്കാണ് ഗ്രാന്റിന് അപേക്ഷിക്കുവാൻ അർഹതയുള്ളു. അപേക്ഷയും അനുബന്ധ രേഖകളും സഹിതം ഫെബ്രുവരി 5നകം മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ എത്തിക്കണമെന്ന് താലൂക്ക് സെക്രട്ടറി സി.കെ.ഉണ്ണി അറിയിച്ചു.