
വാഴക്കുളം: മഞ്ഞള്ളൂർ മേലുകാവിൽ എം.കെ. സുകുമാരൻ (58 - തപാൽ വകുപ്പ്, എറണാകുളം) നിര്യാതനായി. ഓൾ ഇന്ത്യ ആർ.എം.എസ് ആൻഡ് എം.എം.എസ് എംപ്ലോയീസ് യൂണിയൻ (ആർഫോർ) ഡിവിഷണൽ സെക്രട്ടറി, സംസ്ഥാന ഭാരവാഹി, പി ആൻഡ് ടി സെക്രട്ടറി, മുൻ ഡയറക്ടർ ബോർഡ് അംഗം, കെ.ജി. ബോസ് ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: സാന്ദ്ര, ശരത്. മരുമകൻ: വിഷ്ണു.