കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ 'സർവ്വമത ഭവനോപവാസ പ്രാർത്ഥന സംഗമം' നടത്തി. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പ്രാർത്ഥന സംഗമം ഉദ്ഘാടനം ചെയ്തു. ഭഗവദ്ഗീതാ, ഖുറാൻ, ദൈവദശകം, ബൈബിൾ പാരായണവും ഗാന്ധിജിക്ക് പ്രിയപ്പെട്ട കീർത്തനങ്ങളുടെ ആലാപനവും നടത്തി. ജില്ലാ പ്രസിഡന്റ് ജോയി എളമക്കര അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജെയിംസ് കുന്നപ്പള്ളി, ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, അയൂബ് മേലേടത്ത്, ട്രഷറർ ആന്റണി ജോസഫ് മണവാളൻ, രഞ്ജിത്ത് എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.